Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 30-day Waiver

റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ ഇ​ന്ത്യ​യ്ക്ക് 30 ദി​വ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ച് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലു​ണ്ടാ​യ അ​സ്ഥി​ര​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യ്ക്ക് നി​ർ​ണാ​യ​ക ഇ​ള​വ് ന​ൽ​കി അ​മേ​രി​ക്ക. റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന​മാ​യ ഉ​പ​രോ​ധ​ങ്ങ​ളി​ൽ 30 ദി​വ​സ​ത്തെ ഇ​ള​വാ​ണ് യു​എ​സ് ഭ​ര​ണ​കൂ​ടം അ​നു​വ​ദി​ച്ച​ത്. എ​ണ്ണ വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​നീ​ക്കം.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തി​ൽ കു​റ​വു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​കും. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ ഇ​ന്ത്യ​യ്ക്ക് താ​ത്കാ​ലി​ക അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ‌

റ​ഷ്യ​ൻ എ​ണ്ണ​യ്ക്ക് ജി7 ​രാ​ജ്യ​ങ്ങ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​ല പ​രി​ധി ലം​ഘി​ക്കു​ന്ന ക​പ്പ​ലു​ക​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് അ​ടു​ത്ത 30 ദി​വ​സ​ത്തേ​ക്ക് ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​ള​വ് ല​ഭി​ക്കും. ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന ആ​വ​ശ്യ​ത്തി​ന്റെ വ​ലി​യൊ​രു പ​ങ്കും നി​ല​വി​ൽ റ​ഷ്യ​യി​ൽ നി​ന്നാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ ഈ ​തീ​രു​മാ​നം ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ​ക്കും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ക്കാ​നും വ​ലി​യ സ​ഹാ​യ​മാ​കും.

 

Latest News

Corehub Up